കട്ടപ്പന: അടിമാലി-കുമളി ദേശീയപാതയിൽ ആനവിലാസത്തിന് സമീപം മേപ്പാറ ഒൻപതേക്കറിൽ വൻ മരശിഖരങ്ങൾ ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. കട്ടപ്പനയിൽനിന്ന് അഗ്നിരക്ഷാസേനയും അണക്കരയിൽനിന്ന് കെഎസ്ഇബി ജീവനക്കാരും എത്തി ശിഖരങ്ങൾ മുറിച്ചുമാറ്റി.
ഉച്ചയ്ക്കുശേഷമുള്ള പരീക്ഷയ്ക്ക് പോകുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച നിരവധി വാഹനങ്ങൾ എത്തിയ സമയത്തായിരുന്നു സംഭവമെങ്കിലും ആർക്കും അപകടമുണ്ടായില്ല. ഒരു മണിക്കൂറിനുശേഷം ഗതാഗതം പുനരാരംഭിച്ചു.